പുനലൂർ
സംസ്ഥാനത്തെ ഏറ്റവും മികച്ച ഇലക്ട്രിക്കൽ ഡിവിഷനുള്ള കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷന്റെ അവാർഡ് പുനലൂർ ഡിവിഷൻ കരസ്ഥമാക്കി. കേരള ഇലക്ട്രിസിറ്റി റെഗുലേഷൻ ചട്ടങ്ങൾ ഏറ്റവും ഭംഗിയായി നടപ്പാക്കിയതു കണക്കിലെടുത്താണ് അവാർഡ്.
കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിളിനു കീഴിലെ പുനലൂർ ഡിവിഷൻ തമിഴ്നാട് അതിർത്തിവരെ നീണ്ടുകിടക്കുന്ന വിശാലമായ വനമേഖല ഉൾപ്പെടുന്നതാണ്.
കൊട്ടാരക്കര വൈദ്യുതിഭവനിൽ കൂടിയ യോഗത്തിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ വി ശിവകുമാറിൽനിന്ന് പുനലൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എസ് സുരേഷ്‌കുമാർ അവാർഡ് ഏറ്റുവാങ്ങി. ഡിവിഷണൽ അക്കൗണ്ടന്റും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർമാരും ഉൾപ്പെടെ എല്ലാ ജീവനക്കാരുടെയും സഹകരണംകൊണ്ടാണ് പുനലൂർ ഡിവിഷന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞതെന്ന് സുരേഷ്‌കുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..