കൊല്ലം
മോട്ടോർവാഹന നിയമങ്ങൾ ലംഘിച്ച് പൊതുനിരത്തുകളിൽ വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗതവകുപ്പിന്റെ സന്മാമാർഗ പരിശീലനകേന്ദ്രമായി ഗാന്ധിഭവൻ പ്രവർത്തിക്കും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി എസ് പ്രമോജ് ശങ്കർ ഗാന്ധിഭവനിലെത്തി മാനേജിങ് ട്രസ്റ്റി പുനലൂർ സോമരാജന് കൈമാറി. നിയമം ലംഘിക്കുന്നവരെ അശരണരും ആലംബഹീനരും കിടപ്പുരോഗികളുമടക്കുള്ള അന്തേവാസികളെ പാർപ്പിച്ച് പരിപാലിക്കുന്ന പത്തനാപുരം ഗാന്ധിഭവനിൽ നിശ്ചിതകാലം താമസിപ്പിച്ച് സേവനം ചെയ്യിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..