26 December Thursday

വലതുപക്ഷവും വർഗീയതയും കൈകോർക്കുന്നു: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
കിളിമാനൂർ 
ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ വലതുപക്ഷവും വർഗീയതയും കൈകോർക്കുകയാണെന്ന്‌ സിപിഐ എം  പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ. സിപിഐ എം കിളിമാനൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സീതാറാം യെച്ചൂരി നഗറിൽ (നാവായിക്കുളം സ്റ്റാച്യൂ ജങ്‌ഷൻ) സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതകൾ ഇടതുപക്ഷത്തെ തകർക്കാൻ ഒരുമിച്ച്‌ നീങ്ങുകയാണ്‌. കേരളത്തിന്റെ വികസനത്തെ തടയാനാണ്‌ ഇവരുടെ ശ്രമം. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ വർഗീയ ശക്തികളുമായി യുഡിഎഫ്‌ കൈകോർക്കും. ഉപതെരഞ്ഞെടുപ്പിലും ഇതുണ്ടായി. ആപൽക്കരമായ രാഷ്ട്രീയമാണ്‌ പ്രതിപക്ഷത്തിന്റേത്‌. ഈ  കൂട്ടുകെട്ടുകളെ ഇടതുപക്ഷം ചെങ്കൊടിയേന്തി തോൽപ്പിക്കും. വർഗീയതയുടെ കോട്ടകെട്ടി ഇടതുപക്ഷത്തെ തകർക്കാമെന്ന്‌ ആരും വ്യാമോഹിക്കരുത്‌. പലതരം കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ചാണ്‌ ഇടതുപക്ഷം മുന്നേറിയത്‌. 
കേരളത്തിന്റെ വികസനത്തെ തടയാനുള്ള ശ്രമമാണ്‌ കേന്ദ്രസർക്കാർ നടത്തുന്നത്‌. പ്രകൃതിദുരന്തത്തിൽ പ്രയാസപ്പെടുന്ന മനുഷ്യരെ സഹായിക്കാൻ ഒരു രൂപപോലും നൽകാൻ കേന്ദ്രം തയ്യാറാകാത്തത്‌ കേരളത്തോടുള്ള അവഗണനയുടെ ഭാഗമാണ്‌. കേരള താൽപ്പര്യം സംരക്ഷിക്കാൻ പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം മടവൂർ അനിൽ അധ്യക്ഷനായി. സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക്‌ എ വിജയരാഘവൻ സമ്മാനങ്ങൾ വിതരണം ചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റിയംഗം ബി സത്യൻ, ഒ എസ്‌ അംബിക എംഎൽഎ, ജി രാജു, ടി എൻ വിജയൻ, എം ഷാജഹാൻ, ജി വിജയകുമാർ, ശ്രീജ ഷൈജുദേവ്‌ എന്നിവർ സംസാരിച്ചു.
  നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. ഏരിയയിലെ 13 ലോക്കലുകളിൽനിന്ന്‌ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. 13 പ്ലറ്റൂൺ പുരുഷന്മാരും ഒരു പ്ലറ്റൂൺ വനിതകളും ചുവപ്പ് സേനാ മാർച്ചിൽ അണിനിരന്നു. 35 വർഷത്തിനു ശേഷമാണ് നാവായിക്കുളത്ത് സിപിഐ എം ഏരിയ സമ്മേളനം നടക്കുന്നത്.  കിളിമാനൂരിലെ സിപിഐ എമ്മിന്റ  കരുത്തും സംഘടനാശക്തിയും വിളിച്ചോതുന്ന  പ്രകടനം സ്റ്റാച്ചു ജങ്‌ഷനിൽ സമാപിച്ചു. 
പ്രകടനത്തിന് ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ബി പി മുരളി, ആർ രാമു, ജില്ലാ കമ്മിറ്റി അംഗങ്ങളായ മടവൂർ അനിൽ, ബി സത്യൻ, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ഒ എസ് അംബിക എംഎൽഎ തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top