26 November Tuesday

കഥകളിനാട്ടിൽ കലാരവം

സ്വന്തം ലേഖകൻUpdated: Tuesday Nov 26, 2024

 

 

കൊട്ടാരക്കര 

അറുപത്തിമൂന്നാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് കഥകളിയുടെ നാടായ കൊട്ടാരക്കരയിൽ ചൊവ്വാഴ്ച തുടക്കം. രാവിലെ 8.30ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ ഐ ലാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തും. തുടർന്ന് സ്കൂളിൽ രചനാമത്സരങ്ങളും ഗ്രൗണ്ടിൽ ബാൻഡ്‌ മേളം മത്സരവും നടക്കും. ബുധൻ രാവിലെ 9.30ന് 14 വേദിയിലും മത്സരം ആരംഭിക്കും. പ്രധാന വേദിയായ ​ഗവ. ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിൽ പകൽ 3.30ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ കലോത്സവം ഉദ്ഘാടനംചെയ്യും. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. കെ സി വേണു​ഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. 

അഞ്ചു ദിവസമായി നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും. യുപി വിഭാ​ഗത്തിൽ 38 ഇനങ്ങളും ​ഗോത്രകലകൾ ഉൾപ്പെടെ ഹൈസ്കൂൾ വിഭാ​ഗത്തിൽ 95 ഇനങ്ങളും ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 104 ഇനങ്ങളും ഉണ്ട്‌. സംസ്കൃതോത്സവത്തിൽ യുപി വിഭാ​ഗത്തിൽ 13, ഹൈസ്കൂൾ വിഭാ​ഗത്തിൽ 19, അറബിക് കലോത്സവത്തിൽ യുപി വിഭാ​ഗത്തിലും ഹൈസ്കൂൾ വിഭാ​ഗത്തിലും 19 ഇനങ്ങളുമാണുള്ളത്‌. മുൻ വർഷത്തേക്കാൾ 10 ഇനങ്ങൾ ഇത്തവണ കൂടുതൽ.

ഗവ. ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ട്, ഹയർ സെക്കൻഡറി കോമ്പൗണ്ട്, വിഎച്ച്എസ്ഇ ഹാൾ, ഹൈസ്കൂൾ ഹാൾ, ത‍ൃക്കണ്ണമം​ഗൽ കാർമൽ സ്കൂൾ ഒന്നാംനില, ഓഡിറ്റോറിയം, തൃക്കണ്ണമം​ഗൽ എസ്‌കെവി വിഎച്ച്എസ്എസ്, തൃക്കണ്ണമം​ഗൽ ജിഎൽപിഎസ്, കൊട്ടാരക്കര ടൗൺ യുപിഎസ്, എൽഎംഎസ് എൽപിഎസ്,  എംടി എച്ച്എസ്എസ്, എംടി എൽപിഎസ്, സെന്റ് ​ഗ്രി​ഗോറിയസ് എച്ച്എസ്എസ്, കിഴക്കേക്കര സെന്റ് മേരീസ് എച്ച്എസ്എസ് എന്നീ 14 വേദിയിലാണ് മത്സരങ്ങൾ അരങ്ങേറുക. എല്ലാ ദിവസവും രാവിലെ 9.30ന് മത്സരം ആരംഭിക്കും. സൗപർണിക ഓഡിറ്റോറിയത്തിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. വേഷമിട്ട മത്സരാർഥികൾക്ക് ഭക്ഷണപ്പൊതികൾ അതത് വേദികളിൽ നൽകും. ഭക്ഷണശാലയിൽ പി സി വിഷ്ണുനാഥ് എംഎൽഎ പാലുകാച്ചി. ശനി വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്യും. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനാകും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top