കൊല്ലം
സിപിഐ എം ചാത്തന്നൂർ, അഞ്ചൽ ഏരിയ പ്രതിനിധി സമ്മേളനങ്ങൾ തുടങ്ങി. രണ്ടുദിവസം പ്രതിനിധി സമ്മേളനവും തുടർന്ന് പൊതുസമ്മേളനവും നടക്കും. ഇതോടെ ജില്ലയിലെ 18ൽ 16 ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകും. നെടുവത്തൂരിൽ 26നും കരുനാഗപ്പള്ളിയിൽ ഡിസംബർ രണ്ടിനും ഏരിയാ സമ്മേളനം ആരംഭിക്കും.
എസ് പ്രകാശ് നഗർ (എസ്എൻവിആർസി ബാങ്ക് ഓഡിറ്റോറിയം, പരവൂർ)
സിപിഐ എം ചാത്തന്നൂർ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി തുളസീധരക്കുറുപ്പ് പതാക ഉയർത്തി. ഏരിയ കമ്മിറ്റിഅംഗം കെ പി കുറുപ്പ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി സത്യൻ രക്തസാക്ഷി പ്രമേയവും വി ജയപ്രകാശ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എ സഫറുള്ള സ്വാഗതം പറഞ്ഞു. മുതിർന്ന നേതാവ് പി കെ ഗുരുദാസൻ, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ കെ രാജഗോപാൽ, പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, കെ വരദരാജൻ, ചിന്താജെറോം, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ബി തുളസീധരക്കുറുപ്പ്, എക്‌സ് ഏണസ്റ്റ്, ടി മനോഹരൻ, ജില്ലാ കമ്മിറ്റിഅംഗങ്ങളായ പി വി സത്യൻ, വി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
കെ പി കുറുപ്പ്, എൻ കെ ശ്രീകുമാർ, കെ നിമ്മി, ആദർശ് എം സജി, വി അംബിക എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി കെ സേതുമാധവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 168 പ്രതിനിധികൾ പങ്കെടുക്കുന്നു.
ബുധൻ വൈകിട്ട് 5.30ന് സീതാറാം യെച്ചൂരി നഗറിൽ (പരവൂർ ബസ് സ്റ്റാൻഡ് ജങ്‌ഷൻ) പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. പി കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും. പരവൂർ സമാജം ജങ്‌ഷനിൽനിന്ന് ചുവപ്പുസേനാ പരേഡും ബഹുജനറാലിയും ആരംഭിക്കും.
പി ലാലാജിബാബു നഗർ (ഭാരതീപുരം ഓയിൽ പാം കൺവൻഷൻ സെന്റർ)
അഞ്ചൽ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്ഘാടനംചെയ്‌തു. ഏരിയകമ്മിറ്റി അംഗം എം ഹംസ പതാക ഉയർത്തി. വി എസ് സതീഷ് രക്തസാക്ഷി പ്രമേയവും പി അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിഅംഗം കെ ബാബുപണിക്കർ അധ്യക്ഷനായി. സംഘാടകസമിതി സെക്രട്ടറി ടി അജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, ജോർജ് മാത്യു, എസ് വിക്രമൻ, സി ബാൾഡുവിൻ, സി രാധാമണി, ജില്ലാ കമ്മിറ്റിഅംഗങ്ങളായ എസ് ബിജു, സുജാ ചന്ദ്രബാബു, എം എ രാജഗോപാൽ എന്നിവർ പങ്കെടുത്തു.
കെ ബാബുപണിക്കർ, പി ലൈലാബീവി, രാംരാജ്, അഭിജിത് എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. പ്രതിനിധി സമ്മേളനം ചൊവ്വാഴ്ച സമാപിക്കും. ഏരിയ കമ്മിറ്റിഅംഗങ്ങൾ ഉൾപ്പെടെ 161 പ്രതിനിധികൾ പങ്കെടുക്കുന്നു.
പൊതുസമ്മേളനം 29നു വൈകിട്ട് നാലിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ആലഞ്ചേരി ജങ്‌ഷൻ) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ഏരൂരിൽനിന്ന് ബഹുജനറാലിയും ചുവപ്പുസേനാ പരേഡും ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..