22 December Sunday

2 കിലോ കഞ്ചാവുമായി 
യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

പിടിയിലായ പ്രതികൾ

കടയ്ക്കൽ
കാറിൽ കഞ്ചാവുകടത്തിയ യുവാക്കൾ പിടിയിൽ. ഞായർ രാത്രി ആലുംമുക്കിൽ നടത്തിയ വാഹന പരിശോധനയിലാണ്‌ രണ്ടുപേരെ പിടികൂടിയത്‌. 
വാമനപുരം കാണിച്ചോട്‌ വടക്കുംകര പുത്തൻവീട്ടിൽ ഷെഫീക്‌ (38), വാമനപുരം മേലാറ്റുമുഴി കൂരോട്ടുവീട്ടിൽ പ്രശാന്ത് (28) എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. മാരുതി സ്വിഫ്റ്റ് വാഹനവും രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ കെ രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഉണ്ണിക്കൃഷ്ണൻ, പ്രിവന്റീവ്‌ ഓഫീസർമാരായ ബിനീഷ്, സനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, ജയേഷ്, ഷൈജു, നിഷാന്ത്, രാഹുൽ ദാസ്, എക്സൈസ് ഡ്രൈവർ സാബു എന്നിവർ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top