01 October Tuesday

കൃഷി വികസന പദ്ധതികളുമായി 
കടയ്ക്കൽ കർഷക ഉല്‍പ്പാദന കമ്പനി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പുതിയ ഉല്‍പ്പന്നം 'ഹണി വിറ്റ' കമ്പനി ഡയറക്ടർ നടയ്ക്കൽ ശശി ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ
കാർഷിക മേഖലയിലെ ഉല്‍പ്പാദനം, വിപണനം, മൂല്യ വർധിത ഉൽപ്പന്നങ്ങൾ എന്നിവ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾക്ക് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപം നൽകി. കമ്പനിയുടെ വാർഷിക പൊതുയോഗം അംഗീകരിച്ച പദ്ധതി പ്രകാരം ഒരുലക്ഷം ഫലവൃക്ഷങ്ങൾ വിതരണംചെയ്യുന്ന ഫലശ്രീ പദ്ധതി നടപ്പാക്കും. ഇതിനായി അഗ്രി നേഴ്സറി ആൻഡ് ഗാർഡൻ ആരംഭിക്കും. 
കാർഷിക- കാർഷികേതര ഉപകരണങ്ങൾ വിൽക്കുന്ന അഗ്രോ ബസാർ, മൂല്യ  വർധിത ഉൽപ്പന്നങ്ങളുടെ ഔട്ട്‌ലെറ്റ് എന്നിവ ആരംഭിക്കും. കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും വിപണത്തിനുമായി നാട്ടുചന്തയും മൊബൈൽ അഗ്രിവാൻ സർവീസും ആരംഭിക്കും. കമ്പനിയുടെ നേതൃത്വത്തിൽ കൃഷി വിജ്ഞാന വ്യാപന പരിപാടികളുടെ ഭാഗമായി സെമിനാറുകൾ, പരിശീലനങ്ങൾ, ഹണി ഫെസ്റ്റ്, ജാക്ക് ഫ്രൂട്ട് മേള തുടങ്ങിയവ സംഘടിപ്പിക്കും. 
രണ്ടാമത് വാർഷിക പൊതുയോഗം കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് ചെയർമാൻ നടയ്ക്കൽ ശശി ഉദ്ഘാടനംചെയ്തു. കെഎഫ്പിസി ചെയർമാൻ ജെ സി അനിൽ അധ്യക്ഷനായി. 'ഹണി വിറ്റ' എന്ന പേരിലുള്ള പുതിയ തേൻ ഉൽപ്പന്നം വിപണിയിലിറക്കി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്ഥിരം സമിതി അധ്യക്ഷന്‍ ജയന്തിദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ജി എസ് പ്രസൂൺ, എസ് ജയപ്രകാശ്, സി പി ജെസീൻ, കെ ജി വിജയകുമാർ, പി രാജേന്ദ്രൻനായർ, ഗോപാലകൃഷ്ണപിള്ള, കെ കൃഷ്ണപിള്ള, എസ് വിജയകുമാരൻനായർ, കെ ഓമനക്കുട്ടൻ, എസ് സുരേന്ദ്രൻ, വി ബാബു, മനോജ് കുഞ്ഞപ്പൻ, സന്തോഷ് വളവുവച്ച, റജീനബീഗം, മുന്ന മുഹമ്മദ് സുഹൈൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top