24 November Sunday
സ്‌മൃതിയാത്ര ഇന്ന്‌

ഓർമകളിൽ വയലാർ

സ്വന്തം ലേഖകൻUpdated: Sunday Oct 27, 2024
കൊല്ലം
മനുഷ്യ മനസ്സിന്റെ സംഘർഷങ്ങളെ, കമ്യൂണിസത്തെ, വിപ്ലവാശയത്തെ, പ്രകൃതിയെ ഇമ്പമുള്ള വാക്കുകളിൽ ആവിഷ്‌കരിച്ച വയലാർ രാമവർമയെ കേൾക്കാത്ത ദിവസം മലയാളികൾക്കില്ല. ആ വിരൽത്തുമ്പിൽ ഉതിർന്ന ചലച്ചിത്ര ഗാനങ്ങളും കവിതകളും നാടകഗാനങ്ങളും മലയാളിക്കെന്നും ഗൃഹാതുരത ഉണർത്തുന്ന ഓർമയാണ്. മലയാളത്തിന്റെ ജനകീയ കവി വയലാർ രാമവർമയുടെ ചരമദിനമായ ഞായറാഴ്ച പാരിപ്പള്ളി വയമ്പ്‌ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വയലാർ സ്‌മൃതി യാത്ര നടത്തും. രാവിലെ പരവൂർ ദേവരാജൻ സ്മൃതികൂടിരത്തിൽനിന്നും ആരംഭിക്കുന്ന കലായാത്ര കവി കുരീപ്പുഴ ശ്രീകുമാറും പിന്നണി ഗായിക ആലീസ് ഉണ്ണിക്കൃഷ്ണനും നയിക്കും. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനംചെയ്യും. വയലാർ സ്‌മൃതി സുവനീറും ഫിർദോസ് കായൽപ്പുറത്തിന്റെ പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിക്കും. 
ഇരവി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കൊല്ലം കടപ്പാക്കട ബാലഭവനിലും കായംകുളം എസ്എൻഡിപി ഹാളിലും കാവ്യസംഗമവും ഗാനാർചനയും നടക്കും. വയലാർ സ്മൃതികൂടിരത്തിലാണ്‌ സമാപനം. കടപ്പാക്കട ബാലഭവനിൽ എസ് നാസറും കായംകുളത്ത് പ്രൊഫ. വി കാർത്തികേയനും കാവ്യസംഗമം ഉദ്ഘാടനംചെയ്യും. വയലാർ സ്മൃതികൂടിരത്തിലാണ്‌ സമാപനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top