23 December Monday
മാലിന്യമുക്ത നവകേരളം ഒന്നാംഘട്ടം

6 ടൂറിസംകേന്ദ്രങ്ങൾ 
ഹരിതമാകും

സ്വന്തം ലേഖികUpdated: Sunday Oct 27, 2024

 

കൊല്ലം
ശുചിത്വ കേരളം സുസ്ഥിര കേരളം യാഥാർഥ്യമാക്കുന്നതിനായി ആരംഭിച്ച "മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ’ ഒന്നാംഘട്ടം ലക്ഷ്യത്തിലേക്ക്‌. മൂന്നു ഘട്ടത്തിലായി നടത്തുന്ന ക്യാമ്പയിന്റെ ഒന്നാംഘട്ടം അവസാനിക്കുന്ന കേരളപ്പിറവി ദിനത്തിൽ ജില്ലയിലെ 50ശതമാനം സ്ഥാപനവും വിദ്യാഭ്യാസ സ്ഥാപനങ്ങളും 10ശതമാനം വിനോദസഞ്ചാര കേന്ദ്രവും അയൽക്കൂട്ടങ്ങളും ഹരിതസ്ഥാപനമായും ഹരിതവിദ്യാലയമായും ഹരിത വിനോദസഞ്ചാര കേന്ദ്രമായും ഹരിത അയൽക്കൂട്ടങ്ങളായും മാറും. ജില്ലയിലെ ആറ്‌ ടൂറിസം കേന്ദ്രത്തിലാണ്‌ ആദ്യഘട്ടം ഹരിതടൂറിസം കേന്ദ്രമായി മാറുന്നത്‌. ആര്യങ്കാവ്  പഞ്ചായത്തിലെ പാലരുവി, തെന്മല പഞ്ചായത്തിലെ ഇക്കോ ടൂറിസം, അലയമൺ പഞ്ചായത്തിലെ കുടുക്കത്തുപാറ, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ മീൻപിടിപാറ, ചടയമംഗലം പഞ്ചായത്തിലെ ജഡായു എർത്ത് സെന്റർ, ഇടമുളയ്ക്കൽ പഞ്ചായത്തിലെ മലമേൽ എന്നിവയാണവ. 
ജില്ലയിൽ ആകെയുള്ള 28,632 അയൽക്കൂട്ടങ്ങളിൽ ശുചിത്വം ഉറപ്പാക്കി 4095 എണ്ണം ഹരിത അയൽക്കൂട്ടമായി ഉയർന്നു. തദ്ദേശസ്ഥാപനങ്ങളിലെ ഒരു ടൗൺ പ്രദേശം ശുചീകരിച്ച്‌ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനവും ഇതിനോടൊപ്പം പുരോഗമിക്കുന്നു. ജൈവ–-അജൈവ ദ്രവമാലിന്യ സംസ്കരണം, ഗ്രീൻ പ്രോട്ടോകോൾ പാലനം, വൃത്തിയുള്ള ശുചിമുറി, നിരോധിത ഉൽപ്പന്നങ്ങളുടെ നിരോധനം, അജൈവ മാലിന്യം സംഭരിച്ച് കൈമാറൽ, ഇ ഫയലിങ്‌, ഊർജസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, നിർദേശക ബോർഡുകൾ തുടങ്ങിയവ വിലയിരുത്തിയാണ്‌ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ഗ്രേഡ് നിശ്ചയിച്ചത്. ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ ശുചിത്വ മിഷൻ, ഹരിതസഹായ സ്ഥാപനമായ ഐആർടിസി എന്നിവയുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ തയ്യാറാക്കിയ ഗൂഗിൾ ഫോമിലൂടെയാണ്‌ പരിശോധന നടത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top