കൊല്ലം
ജില്ലാ ഭരണകേന്ദ്രം, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കൽ ഓഫീസ്, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്ക് ഇ –-സഞ്ജീവനി മേഘസ്പർശം ടെലിമെഡിസിൻ ആരംഭിക്കും. ദീർഘകാലമായി കിടപ്പിലായവരെ കണ്ടെത്തി ഡോക്ടർമാരുടെ പരിചരണം ലഭ്യമാക്കുയാണ് ലക്ഷ്യം. ജില്ലയിലെ 16 ബ്ലോക്കിലും ഒരാഴ്ച ഒരു ബ്ലോക്ക് എന്ന രീതിയിലാണ് ക്യാമ്പയിൻ.
ഇ–-സഞ്ജീവനി സംവിധാനത്തിൽ സ്റ്റേറ്റ് ഹബ്, ജില്ലാ ഹബ് എന്നിവയുടെ സേവനം കൂടാതെ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസവും രണ്ട് ഡോക്ടർമാരുടെ സേവനംകൂടി ലഭ്യമാകും. 2025 ജനുവരി ഒന്നിന് ക്യാമ്പയിൻ ആരംഭിച്ച് ഏപ്രിൽ 30ന് അവസാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..