23 December Monday

പാതയോരത്ത്‌ കുഴിയിൽ കാർ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

കുഴിയിൽ കുടുങ്ങിയ കാർ

ചടയമംഗലം
വാട്ടർ അതോറിറ്റി ജലവിതരണത്തിനായി പാതയോരത്ത്‌ മണ്ണെടുത്തയിടത്ത്‌ ഉണ്ടായ കുഴിയിൽ കാർകുടുങ്ങി. ചടയമംഗലം മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിനു സമീപത്തായിരുന്നു സംഭവം. വീട്ടമ്മ ഓടിച്ച കാറാണ്‌ കുടുങ്ങിയത്‌. ജലവിതരണപൈപ്പിന്റെ കേടുപാട്‌ തീർക്കാനായിരുന്നു കുഴിയെടുത്തത്. കേടുപാട്‌ തീർത്ത്‌ കുഴി മൂടിയിരുന്നു. പൈപ്പ് പൊട്ടി വെള്ളമൊഴുകിയതിനാൽ മൂടിയകുഴി പൂർവവസ്ഥിതിയിലാകുകയും റോഡിൽ വെള്ളം കെട്ടി നിൽക്കുകയുംചെയ്‌തു. റോഡിനോട് ചേർന്ന് എടുക്കുന്ന കുഴികൾ ശരിയായവിധത്തിൽ മൂടിയില്ലെന്ന പരാതിയുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top