ചവറ
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ചവറ നിയോജക മണ്ഡലത്തില്‍ മത്സ്യവിത്ത് നിക്ഷേപം, മത്സ്യസമ്പത്ത് വര്‍ധനവും പരിപോഷണവും പദ്ധതി തുടങ്ങി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നാലു ലക്ഷംരൂപയുടെ 50000 കരിമീൻ കുഞ്ഞുങ്ങളെ തെക്കുംഭാഗം പുളിമൂട്ടില്‍ കടവിലും സമീപപ്രദേശത്തുമായി നിക്ഷേപിച്ചു. അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനരീതികളും ജലമലിനീകരണത്താലും മത്സ്യസമ്പത്ത് ശോഷിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്‌ഘാടനംചെയ്‌തു. തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരന്‍പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം എസ് സോമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി എസ് പള്ളിപ്പാടന്‍, സന്ധ്യാമോള്‍, സജുമോന്‍, അപര്‍ണ അജയകുമാര്‍, പ്രദീപ് എസ് പുല്യാഴം, കെ ഉണ്ണിക്കൃഷ്ണപിള്ള, മീന, പോള്‍രാജ്, ഐ തസ്നിമബീഗം എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..