കുണ്ടറ
എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് കുണ്ടറയിൽ ആവേശോജ്വല തുടക്കം. പ്രതിനിധി സമ്മേളനം എസ്എഫ്ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് ഉദ്ഘാടനംചെയ്‌തു. അനഘ പ്രകാശ് –- അമൽനാഥ് നഗറിൽ (ചെറുമൂട് മാവിളയിൽ ഓഡിറ്റോറിയം) രാവിലെ ജില്ലാ പ്രസിഡന്റ് എ വിഷ്‌ണു പതാക ഉയർത്തി. കവി പെരുമ്പുഴ ഗോപാലകൃഷ്‌ണപിള്ള ചിട്ടപ്പെടുത്തിയ സ്വാഗതഗാനം പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകർ ആലപിച്ചു. ആര്യ പ്രസാദ് രക്തസാക്ഷി പ്രമേയവും മുഹമ്മദ് ഷാഹിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ എസ് എൽ സജികുമാർ സ്വാഗതം പറഞ്ഞു. എസ്‌എഫ്‌ഐ മുൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിഅമ്മ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശ്യാംമോഹൻ എന്നിവർ സംസാരിച്ചു. എ വിഷ്ണു, അബ്സൽന, ജെ വിഷ്ണു, എ അജ്മൽ, കാർത്തിക് ആനന്ദ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ആര്യപ്രസാദ് (മിനിറ്റ്സ്), എസ് കാർത്തിക് (ക്രഡൻഷ്യൽ), ആദർശ് (പ്രമേയം), ഷാഹിൻ (രജിസ്‌ട്രേഷൻ) എന്നിവരാണ് വിവിധ കമ്മിറ്റികളുടെ കൺവീനർമാർ.
ജില്ലാ സെക്രട്ടറി ആർ ഗോപികൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹസൻ മുബാറക്ക് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി എ എബ്രഹാം, വി കെ അനിരുദ്ധൻ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, എസ്‌എഫ്‌ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ആദർശ് എം സജി, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ജി ടി അഞ്ജുകൃഷ്ണ, സെറീന സലാം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജാൻവി കെ സത്യൻ എന്നിവർ പങ്കെടുത്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..