ചവറ
ചേനങ്കര-–- തെക്കൻ ഗുരുവായൂർ റോഡ് സുജിത് വിജയൻപിള്ള എംഎൽഎ നാടിനു സമർപ്പിച്ചു. വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന ഭാഗമാണ് സുജിത് വിജയൻപിള്ള എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്നുള്ള 12 ലക്ഷം രൂപ വിനിയോഗിച്ച് ഇന്റർലോക്ക് പാകി നവീകരിച്ചത്. പഞ്ചായത്തംഗം ഷെമിന താഹിർ അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം എസ് സോമൻ, തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം സജി അനിൽ, സിപിഐ എം ലോക്കൽ സെക്രട്ടറി വി അജയകുമാർ, കണിയാന്റെ കിഴക്കതിൽ ഇബ്രാഹിംകുട്ടി, ഇന്ദുചൂഡൻ, സി എസ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..