ചടയമംഗലം
ഇളമാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ കല്ലിടല്‍ മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. എംഎല്‍എയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്‍, ജില്ലാ പഞ്ചായത്ത്അംഗം എസ് ഷൈന്‍കുമാര്‍, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..