22 December Sunday
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍

കൊട്ടാരക്കരയില്‍ മെഗാ ശുചീകരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കൊട്ടാരക്കരയിൽ നടന്ന മെഗാ ശുചീകരണം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

 കൊട്ടാരക്കര 

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാ​ഗമായി കൊട്ടാരക്കരയിൽ മെ​ഗാ ശുചീകരണം നടത്തി. ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയര്‍മാന്‍ എസ് ആർ രമേശ് അധ്യക്ഷനായി. റൂറൽ എസ്‌പി കെ എം സാബു മാത്യു, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ഏരിയ കമ്മിറ്റി അംഗം സി മുകേഷ്, ലോക്കൽ സെക്രട്ടറി ബി വേണുഗോപാൽ, മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷരായ ഫൈസല്‍ ബഷീര്‍, കെ ഉണ്ണിക്കൃഷ്ണമേനോന്‍, ജി സുഷമ, എ മിനികുമാരി, കൗൺസിലർമാരായ വി ഫിലിപ്പ്, കണ്ണാട്ട് രവി, അനിതാ ഗോപകുമാര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ–- ഓര്‍ഡിനേറ്റര്‍ എസ് ഐസക്, ബി എസ് ഗോപകുമാർ എന്നിവർ  സംസാരിച്ചു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ശുചീകരണത്തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍എസ്എസ് വളന്റിയർമാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top