24 November Sunday

കോൺഗ്രസ്‌ ഓഫീസിനോട്‌ ചേർന്ന് 
അനധികൃത നിർമാണം; പഞ്ചായത്ത്‌ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

 

ശാസ്താംകോട്ട
ഭരണിക്കാവ് കോൺഗ്രസ്‌ ഓഫീസിനോട്‌ ചേർന്ന് അവധിദിവസം നടത്തിയ അനധികൃത കെട്ടിട നിർമാണം പൊലീസ് തടഞ്ഞു. ശാസ്താംകോട്ട–-ഭരണിക്കാവ് പ്രധാനപാതയോട് ചേർന്ന് നിയമപരമായ അകലം പാലിക്കാതെ നടന്ന നിർമാണ പ്രവർത്തനമാണ് പൊലീസ് നിർത്തിവയ്‌പ്പിച്ചത്. ഞായർ രാവിലെയാണ് കെട്ടിട നിർമാണം ആരംഭിച്ചത്. അവധിദിവസം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാത്തതിനാൽ ഇതിന്റെ മറവിൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, നാട്ടുകാർ ഫോണിൽവിളിച്ച് പരാതി അറിയിച്ചതിനെ തുടർന്ന് പകൽ പതിനൊന്നോടെ പഞ്ചായത്ത്‌ നിർമാണത്തിന് സ്റ്റോപ്പ്‌ മെമ്മോ നൽകി. എന്നാൽ, ഉച്ചയോടെ സ്റ്റോപ് മെമ്മോ ലംഘിച്ച് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പൊലീസ് സഹായത്തോടെ നിർമാണം നിർത്തിവയ്‌പ്പിക്കുകയായിരുന്നു. ഗതാഗതക്കുരുക്കുമൂലം ജനം വലയുന്ന ഭരണിക്കാവ് ജങ്‌ഷനിൽ പ്രധാനപാതയോട് വേണ്ടത്ര അകലം പാലിക്കാതെ നടത്തുന്ന അനധികൃത നിർമാണത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top