കടയ്ക്കൽ
കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിൽ ഹൃദ്രോഗചികിത്സയ്ക്ക് ആധുനിക സജീകരണങ്ങളുള്ള കാത്ത്‌ലാബ് തുറന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം അബ്ദുൽഹലീം ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് വി മിഥുൻ അധ്യക്ഷനായി. ചെയർമാൻ എസ് വിക്രമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ മധു, മെഡിക്കൽ സൂപ്രണ്ട് മുഹമ്മദ് ഹുസൈൻ, ടി എസ് പ്രഫുല്ലഘോഷ്, ഷിബു കടയ്ക്കൽ, എൻ ആർ അനി, എ അജി, രതീഷ്, പി പ്രതാപൻ, അർ ലത, സെക്രട്ടറി പി അശോകൻ എന്നിവർ സംസാരിച്ചു.
23വിഭാഗങ്ങളിലായി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ള ആശുപത്രിയിൽ 43 ഡോക്ടർമാരുണ്ട്. ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, നെഫ്രോളജി, ഗ്യാസ്ട്രോ എന്ററോളജി, എൻഡോ ക്രൈനോളജി, ഓർത്തോപീഡിക്സ് ലാപ്രോസ്കോപ്പിക് സർജറികളും ജനറൽ മെഡിസിൻ, ഇഎൻടി, റെസ്‌പിറേറ്ററി മെഡിസിൻ, ഡെർമറ്റോളജി, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളും വിദഗ്ധ ഡോക്ടർമാരുടെ ചുമതലയിൽ പ്രവർത്തിക്കുന്നു. മൈക്രോബയോളജി ഉൾപ്പെടെയുള്ള ലാബ്, ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, റേഡിയോളജി, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളും ആശുപത്രിയിലുണ്ട്. കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ സബ്‌സിഡിയറി യൂണിറ്റായാണ് കിംസാറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പ്രവർത്തിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിനു പുറമേ എമർജൻസി മെഡിസിൻ വിഭാഗംകൂടി ഈ ആഴ്‌ചമുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് ആശുപത്രി ചെയർമാൻ എസ് വിക്രമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..