ചവറ
എട്ടുവര്‍ഷത്തെ കോടതി നടപടികൾക്കൊടുവിൽ നീണ്ടകര മാരിടൈം അക്കാദമിയുടെ പ്രവർത്തനത്തിനുള്ള തടസ്സങ്ങൾ നീങ്ങി. അക്കാദമിയുടെ ആദ്യഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ച കരാറുകാരനുമായുള്ള തർക്കം കോടതി വിധിയനുസരിച്ച് പരിഹരിച്ചതോടെയാണിത്. നിര്‍മാണപ്രവർത്തനം പൂര്‍ത്തിയാക്കാനും പദ്ധതി ഏറ്റെടുത്ത് നടത്താനും (പിപിപി മോഡല്‍) ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. പോര്‍ട്ട് വാര്‍ഫ് വിപുലീകരിച്ച് ചെറു ക്രൂയിസ് കപ്പലുകള്‍ അടുക്കുന്നതടക്കമുള്ള സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്താന്‍ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. മാരിടൈം കോഴ്സുകളും (മര്‍ച്ചന്റ് നേവി ഉള്‍പ്പെടെ) ടൂറിസം മേഖലയിലെ വിവിധ കോഴ്സുകളും പഠിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി സുജിത് വിജയന്‍പിള്ള എംഎല്‍എ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..