കൊല്ലം
കെജിഎൻഎ ജില്ലാ കമ്മിറ്റിയും പാരിപ്പള്ളി ഏരിയ കമ്മിറ്റിയും ചേർന്ന് കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സ്ത്രീസുരക്ഷ ഉറപ്പാക്കുക, നഴ്‌സിങ് കോളേജിന്റെ നിർമാണപ്രവർത്തനം പുനരാരംഭിച്ച് കോളേജ് യാഥാർഥ്യമാക്കുക, ഒരുനില സൗകര്യങ്ങൾ നഴ്സസ് ഹോസ്റ്റലിനായി അനുവദിക്കുക, വിദ്യാർഥികൾക്ക് താൽക്കാലികമായി അനുവദിച്ച മുറികൾ നൽകാതെ മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കുക, നഴ്സുമാരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് എസ് ഹമീദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ആർ നീതു അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആർ ബീവ, ജില്ലാ സെക്രട്ടറി എ അനീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം ആർ മനു, എം മനീഷ്, എ കെ മഞ്ജു, ആർ അരുൺബാബു, നദീറ ബീവി, എസ് ജി ഗംഗ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സംഘടനയുടെ ആവശ്യം വകുപ്പുമേധാവികളെ ധരിപ്പിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഉറപ്പുനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..