കടയ്ക്കൽ
ജില്ലയിലെ മികച്ച സർവീസ് സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് തുടയന്നൂർ സർവീസ് സഹകരണ ബാങ്ക് ഏറ്റുവാങ്ങി. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലിൽനിന്ന് തുടയന്നൂർ ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ, വൈസ് പ്രസിഡന്റ് ബി ആർ അജിരാജ്, സെക്രട്ടറി അനിത എസ് നായർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ജില്ലയിൽ രണ്ടാം സ്ഥാനമാണ് ബാങ്ക് നേടിയത്. ക്യാഷ് അവാർഡും ഫലകവും അടങ്ങിയതാണ് അവാർഡ്. സഹകരണ മന്ത്രി വി എൻ വാസവൻ, രജിസ്ട്രേഷൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..