ആർ ശിവാനന്ദൻ നഗർ (ഗുഡ്‌ഷെപ്പേഡ് ഓഡിറ്റോറിയം, പൊരീക്കൽ)
സിപിഐ എം നെടുവത്തൂർ ഏരിയ സമ്മേളനത്തിനു തുടക്കം. പൊരീക്കലെ ആർ ശിവാനന്ദൻ നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജൻ ഉദ്‌ഘാടനംചെയ്തു. ഏരിയകമ്മിറ്റി അംഗം പി തങ്കപ്പൻപിള്ള പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗം നെടുവത്തുർ സുന്ദരേശൻ അധ്യക്ഷനായി. വി പി പ്രശാന്ത് രക്തസാക്ഷി പ്രമേയവും എം എസ് ശ്രീകുമാർ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എസ് ആർ അരുൺബാബു സ്വാഗതം പറഞ്ഞു.
കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രൻ, കെ സോമപ്രസാദ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹൻ, പി എ എബ്രഹാം, എം ശിവശങ്കരപ്പിള്ള, സി ബാൾഡുവിൻ, സി രാധാമണി എന്നിവർ പങ്കെടുത്തു. ജി ത്യാഗരാജൻ, ആർ പ്രേമചന്ദ്രൻ, എ അഭിലാഷ്, ആർ ഗീത, കെ എൽ ചിത്തിരലാൽ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി ജെ രാമാനുജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ച ആരംഭിച്ചു. പ്രതിനിധി സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 162 പ്രതിനിധികൾ പങ്കെടുക്കുന്നു.
പൊതുസമ്മേളനം
ഡിസംബർ ഒന്നിന്
നെടുവത്തൂർ ഏരിയസമ്മേളനത്തിന് സമാപനം കുറിച്ച് ഡിസംബർ ഒന്നിന് പൊരീക്കലിൽ ചുവപ്പുസേനാ പരേഡും ബഹുജനറാലിയും നടക്കും. വൈകിട്ട് അഞ്ചിന് വഞ്ചിമുക്കിൽനിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (പൊരീക്കൽ വായനശാല ജങ്‌ഷൻ) ചേരുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക് ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..