സ്വന്തം ലേഖിക
കൊല്ലം
26ന് ആരംഭിച്ച എസ്‌എസ്‌എൽസി പരീക്ഷ വ്യാഴാഴ്ച പൂർത്തിയായി. ജില്ലയിൽ 232 കേന്ദ്രങ്ങളിലായി 30,450 വിദ്യാർഥികൾ പരീക്ഷ എഴുതി. ലോക്ക്ഡൗണിനെ തുടർന്ന് മാറ്റിവച്ച കണക്ക്, കെമിസ്ട്രി, ഫിസിക്സ് പരീക്ഷയാണ് പൂർത്തിയായത്. വിവിധ ജില്ലകളിൽ കുടുങ്ങിയ 81 കുട്ടികൾ അനുവദിച്ച കേന്ദ്രങ്ങളിൽ പരീക്ഷ എഴുതി.
കൊല്ലത്ത് കുടുങ്ങിയ മറ്റു ജില്ലക്കാരായ 69 വിദ്യാർഥികളും താമസസ്ഥലത്തിനു സമീപമുള്ള കേന്ദ്രങ്ങളിൽ പരീക്ഷ എഴുതി. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് പ്രത്യേക പാസ് നൽകിയാണ് പരീക്ഷാ കേന്ദ്രത്തിലെത്തിച്ചത്. എല്ലാ കേന്ദ്രങ്ങളും പരീക്ഷ തുടങ്ങുന്നതിനു മുമ്പും അവസാനിച്ചതിനു ശേഷവും അഗ്നിശമനസേന അണുവിമുക്തമാക്കി.
സാമൂഹ്യ അകലം പാലിച്ച്, മാസ്ക് ധരിച്ചു പരീക്ഷയ്ക്ക് എത്തിയ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ തന്നെ കൈകഴുകുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിരുന്നു.
തെർമൽ സ്കാനർ ഉപയോഗിച്ചു ശരീരോഷ്മാവ് പരിശോധിച്ചാണ് പരീക്ഷാ ഹാളിലേക്ക് കുട്ടികളെ കയറ്റിയത്. ക്ലാസ് മുറികയിലും സാനിറ്റൈസർ ലഭ്യമാക്കി. അധ്യാപരും മറ്റു ജീവനക്കാരും മാസ്കും ഗ്ലൗസും ധരിച്ചിരുന്നു. ഹയർ സെക്കൻഡറി, വിഎച്ച്‌എസ്‌ഇ പരീക്ഷകൾ ശനിയാഴ്ച പൂർത്തിയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..