22 December Sunday

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

പ്രതി വിവേക്

കടയ്ക്കൽ
സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ലഹരിമാഫിയ സംഘാം​ഗം അറസ്റ്റിൽ. ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഇലവുപാലം ആർടി മൻസിലിൽ താഹയെ (27) ആക്രമിച്ച കേസിൽ തിരുവനന്തപുരം മേനംകുളത്തുനിന്ന് മഹാഗണി ബ്ലോക്ക് നമ്പർ 15ൽ താമസിക്കുന്ന പക്രു എന്ന വിവേകിനെ (28) പാലോട് പൊലീസ് അറസ്റ്റ്‌ചെയ്തത്. വ്യാഴം രാത്രി ഏഴിന് ഇലവുപാലം ജങ്ഷനിലായിരുന്നു സംഭവം. ചുമട്ടുതൊഴിലാളികൾ ലോഡ് കയറ്റുന്നതിനിടയിലേക്ക് വിവേക് ബൈക്ക് ഓടിച്ചുകയറ്റിയിരുന്നു. താഹ എത്തിയാണ് പ്രശ്നം പരിഹരിച്ചത്. വൈകിട്ട് താഹയുടെ വീട്ടിലെത്തിയ പ്രതി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും രാത്രി ഇലവുപാലം ജങ്ഷനിലേക്ക് ബൈക്കിൽ വരികയായിരുന്ന താഹയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തലയ്ക്ക് വെട്ടുന്നതിനിടെ ഒഴിഞ്ഞുമാറിയതിനാൽ ചെവിയിലും തോളിലുമാണ് പരിക്കേറ്റത്. മേഖലയിലെ ലഹരി മാഫിയാ സംഘത്തിലെ പ്രധാനിയാണ് വിവേക്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top