22 November Friday
ജില്ലാ വികസനസമിതി

ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് പ്രാധാന്യം നല്‍കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024
കൊല്ലം
മഴക്കെടുതിയിൽ നാശം സംഭവിച്ച ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് ജില്ലാ വികസന സമിതി. ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും അധീനതയിൽ ഉൾപ്പെടുന്ന റോഡുകൾ തരംതിരിച്ച്‌ നവീകരണം ആരംഭിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 
കൊല്ലം-–- തിരുമംഗലം ദേശീയപാതയിലെ വാളക്കോട് മേൽപ്പാലം ബ്ലാക്ക് സ്‌പോട്ടിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് പി എസ് സുപാൽ എംഎൽഎ ആവശ്യപ്പെട്ടു. ഓച്ചിറ 28–--ാം ഓണാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ കൃത്യതയോടെ നടപ്പാക്കണമെന്നും ആലപ്പാട്ട് കടലാക്രമണ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സി ആർ മഹേഷ് എംഎൽഎ നിർദേശിച്ചു. ജില്ലയിലെ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജലസ്രോതസ്സുകൾ എന്നിവ മാലിന്യമുക്തമാക്കാൻ വേണ്ട നടപടികൾ പൂർത്തീകരിക്കുന്നതിൽ പുരോഗതി കൈവരിച്ചതായി ജില്ലാ വികസന സമിതി വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ, സബ് കലക്ടർ നിഷാന്ത് സിഹാര, എഡിഎം ജി നിർമൽകുമാർ, പുനലൂർ ആർഡിഒ ജി സുരേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top