24 November Sunday

ഐവറികോസ്റ്റിൽനിന്ന്‌ 15,000മെട്രിക് ടൺ തോട്ടണ്ടി

സ്വന്തം ലേഖകൻUpdated: Sunday Sep 29, 2024

കാഷ്യൂ കോർപറേഷൻ കൊട്ടിയം ഫാക്ടറി സന്ദർശിച്ച ഐവറികോസ്റ്റ് അംബാസഡർ എറിക്‌ ക്യാമിൽ ഫാക്ടറി വളപ്പിൽ 
കശുമാവ് തൈ നടുന്നു. കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ സമീപം

കൊല്ലം
ലോകത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന രാജ്യമായ ഐവറികോസ്റ്റിൽനിന്നു പ്രതിവർഷം 15,000 മെട്രിക് ടണ്ണിൽ കുറയാതെ കശുവണ്ടി ലഭ്യമാക്കുമെന്ന് അംബാസഡർ എറിക്‌ ക്യാമിൽ പറഞ്ഞു. എറിക്‌ ക്യാമിലിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം കശുവണ്ടി വികസന കോർപറേഷൻ സന്ദർശിച്ചു. കോർപറേഷന്റെ ഒന്നാം നമ്പർ കൊട്ടിയം ഫാക്ടറിയിൽ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ, പരിപ്പ് ഫില്ലിങ്‌, മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഓണാഘോഷത്തോട്‌ അനുബന്ധിച്ച് കൃഷിചെയ്‌ത പൂന്തോട്ടം എന്നിവ സംഘം നോക്കിക്കണ്ടു. തുടർന്ന്‌ കാപ്പക്‌സും സ്വകാര്യ ഫാക്ടറികളും സന്ദർശിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ സംഘവുമായി നടന്ന അവലോകനയോഗത്തിൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്‌ ജയമോഹൻ, കാപ്പക്‌സ്‌ ചെയർമാൻ എം ശിവശങ്കരപ്പിള്ള, കേരള കാഷ്യൂ ബോർഡ് സിഎംഡി എ അലക്‌സാണ്ടർ, കാഷ്യൂ കോർപറേഷൻ മാനേജിങ്‌ ഡയറക്ടർ കെ സുനിൽജോൺ, കാപ്പക്സ് എംഡി എം സന്തോഷ്‌കുമാർ, മറ്റ്‌ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കശുമാവ് കൃഷി, കശുവണ്ടി സംസ്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, ആർ ആൻഡ്‌ ഡി (റിസർച്ച് ആൻഡ് ഡെവലപ്മെന്റ്‌) എന്നിവയിൽ സർക്കാർ തലത്തിലെ വിശദമായ ചർച്ചകൾക്കുശേഷം തുടർ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ ധാരണയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top