22 December Sunday
ജില്ലാ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്

ആവേശം ഉയരെ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ആൺകുട്ടികളുടെ (16 വയസ്സ് ) ഹൈജമ്പിൽ 
ഒന്നാംസ്ഥാനം നേടിയ 
അർച്ചിത് എസ് നായർ (സായി കൊല്ലം)

 കൊല്ലം 

അറുപത്തെട്ടാമത്‌ കൊല്ലം ജില്ലാ അത്‌ലറ്റിക്‌സ്‌ മത്സരങ്ങൾക്ക്‌ കൊല്ലം ആശ്രാമം മൈതാനത്ത് തുടക്കം. ആദ്യദിനം പൂർത്തിയായപ്പോൾ അഞ്ചൽ സെന്റ് ജോൺസ്‌ കോളേജാണ്‌ 66 പോയിന്റുമായി ഒന്നാമത്‌. 44 പോയിന്റുമായി കാരംകോട്‌ വിമല സെൻട്രൽ സ്‌കൂൾ രണ്ടാമതും 38 പോയിന്റുമായി പുനലൂർ എസ്എൻ കോളേജ് മൂന്നാമതുമാണ്. പെൺകുട്ടികളുടെ പത്തു വയസ്സിനു താഴെയുള്ള വിഭാഗത്തിൽ ട്രിനിറ്റി ലൈസിയം സ്കൂളും 12 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ ജിഎച്ച്‌എസ്എസ് പൂതക്കുളവും 14 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ കാരംകോട് വിമല സെൻട്രൽ സ്കൂളും 16 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ സായി കൊല്ലവും മുന്നിലാണ്‌. 18 വയസ്സിനു താഴെ വിഭാഗത്തിൽ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്എസ്എസും 20 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജും വനിതാ വിഭാഗത്തിൽ പുനലൂർ എസ്എൻ കോളേജും ലീഡ്‌ ചെയ്യുന്നു.   
ആൺകുട്ടികളുടെ 10 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ കാരംകോട് വിമല സെൻട്രൽ സ്കൂളും 12 വയസ്സിനു താഴെ വിഭാഗത്തിൽ കൊല്ലം ക്രിസ്തുരാജ് എച്ച്എസ്എസും 14 വയസ്സിനു താഴെ വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോർജ് സ്കൂളും മുന്നിലാണ്‌. 16 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ കാരംകോട് വിമല സെൻട്രൽ സ്കൂളും 18 വയസ്സിനു താഴെ വിഭാഗത്തിൽ കൊല്ലം സായിയും 20 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ പുനലൂർ എസ്എൻ കോളേജും പുരുഷ വിഭാഗത്തിൽ കൊല്ലം റോയൽ അക്കാദമിയും ലീഡ് ചെയ്യുന്നു.
ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി മേള ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി പ്രേമാനന്ദ് അധ്യക്ഷനായി. ജില്ലാ സ്പോർട്സ്‌ കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, സ്വാഗതസംഘം ചെയർമാൻ ഫാ. ഡോ. സിൽവി ആന്റണി, സുനിൽകുമാർ, അസോസിയേഷൻ സെക്രട്ടറി ജയരാജ് എന്നിവർ സംസാരിച്ചു. 3500 കായികതാരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്‌ക്കുന്നത്‌. ഒക്ടോബർ ഒന്നിന്‌ മത്സരം സമാപിക്കും. രണ്ടിന് കൊല്ലം ലാലാസ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പ്രഥമ കൊല്ലം അത്‌ലറ്റിക്‌സ്‌ അവാർഡ് നൈറ്റിൽ വിജയികളെ അനുമോദിക്കും. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ സ്വർണം നേടിയ മുഹമ്മദ് അനസ് യാഹിയ, കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ലോങ്ജമ്പ്‌ താരം മുഹമ്മദ് അനീസ്, ഇരുവരുടെയും കോച്ച് അൻസാർ എന്നിവരെയും അനുമോദിക്കും. കൊല്ലത്തിന്റെ അഭിമാന കായികതാരമായിരുന്ന കെ രഘുനാഥൻ, ദീർഘകാലം അത്‌ലറ്റിക്‌സ്‌ സംഘാടകനും ഒഫീഷ്യലുമായി പ്രവർത്തിച്ചിട്ടുള്ള ഇ താജുദീൻ എന്നിവരെ ആദരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top