29 November Friday
എച്ച്ഐവി പ്രതിരോധം

എന്‍എസ് ആശുപത്രിക്ക് 
പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Friday Nov 29, 2024
കൊല്ലം
മികച്ച നിലയിൽ എച്ച്ഐവി പ്രതിരോധ പ്രവർത്തനം നടത്തിയ ജില്ലയിലെ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് എൻ എസ് സഹകരണ ആശുപത്രിക്ക്. കൃത്യമായ പരിശോധന, കൃത്യതയാർന്ന റിപ്പോർട്ടിങ്‌, ശരിയായ തുടർനടപടി ക്രമങ്ങൾ എന്നീ നിലകളിൽ നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് അവാർഡിന് ശുപാർശ ചെയ്തത്. ലോക എയ്ഡ്സ് ദിനമായ ഡിസംബർ ഒന്നിന് തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അവാർഡ് കൈമാറും. മികച്ച സഹകരണ ആശുപത്രിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് 2019 മുതൽ  തുടർച്ചയായി അഞ്ചുതവണയും മികച്ച സഹകരണ ആശുപത്രിക്കുള്ള എൻസിഡിസി
ദേശീയ പുരസ്കാരം 2021ലും 2023ലും എൻഎസ് ആശുപത്രിക്കായിരുന്നു. ക്ഷയരോഗ പ്രതിരോധ പ്രവർത്തനത്തിനുള്ള ജില്ലാ ഭരണകേന്ദ്രത്തിന്റെ പുരസ്കാരം തുടർച്ചയായി അഞ്ചു വർഷവും മികച്ച നിലയിൽ മെഡിസെപ് നടപ്പാക്കിയ ആശുപത്രിക്കുള്ള സർക്കാർ പുരസ്കാരവും ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top