കൊല്ലം
റോഡ് മുറിച്ചുകടക്കവെ അമിതവേഗത്തിൽ എത്തിയ സ്‌കൂട്ടറിടിച്ചു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലം മുണ്ടയ്‌ക്കൽ വെസ്റ്റ് കുന്നത്തുവീട്ടിൽ (മേരാ നഗർ 4കെ) എസ് സുശീല (63) ആണ് ശനി രാവിലെ 9.30ന് മരിച്ചത്. വ്യാഴം രാത്രി ഏഴിന് കൊല്ലം മുണ്ടയ്‌ക്കൽ തുമ്പറ ദേവീക്ഷേത്രത്തിൽ ദീപാരാധന കഴിഞ്ഞ് ഉപദേവ ക്ഷേത്രത്തിലേക്കു പോകാൻ റോഡ് മുറിച്ച് കടക്കവെ സുശീലയെ അമിതവേഗത്തിലെത്തിയ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിലേക്കുവീണ സുശീലയുടെ തലപൊട്ടി മൂക്കിലൂടെയും ചെവിയിലൂടെയും രക്തം വാർന്നൊലിച്ചു. അബോധാവസ്ഥയിലായ വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് സ്‌കൂട്ടർ നിർത്താതെ ഓടിച്ചുപോയി. സ്‌കൂട്ടർ ഓടിച്ചിരുന്ന 16 വയസ്സുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. സ്‌കൂട്ടർ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
ഭർത്താവ്: പി ലാൽ പ്രസാദ് (റിട്ട. കെഎസ്‌ആർടിസി). മക്കൾ: പി പ്രമോദ് (അഡ്മിനിസ്ട്രേറ്റർ ജെഎസ്‌എം ആശുപത്രി ചാത്തന്നൂർ, സിപിഐ എം എച്ച് ആൻഡ് സി ബ്രാഞ്ച് സെക്രട്ടറി), പി വിനോദ് (ബിസിനസ്). മരുമക്കൾ: ദിവ്യ കെ സോമൻ (എച്ച് ആർ മാനേജർ, മാങ്കുന്നം ആശുപത്രി കല്ലുവാതുക്കൽ), ആതിര സലീം. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..