29 December Sunday

8,517 സംരംഭം 
16,655 പേർക്ക്‌ തൊഴിൽ

സ്വന്തം ലേഖകൻUpdated: Sunday Dec 29, 2024
കൊല്ലം
സംരംഭക സൗഹൃദനയങ്ങൾ പ്രാവർത്തികമാക്കിയതിന്റെ ഭാഗമായി ഈ സംരംഭക വർഷം മാത്രം ജില്ലയിൽ ആരംഭിച്ചത് ൮൫൧൭ നവസംരംഭം. ൪൭൭൯ ട്രേഡ്, ൩൦൭൧ സർവീസ്, ൬൬൭ നിർമാണ പ്രവർത്തന യൂണിറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ൩൦൫൨ സ്ത്രീകളാണ് നൂതനാശയങ്ങളുമായി മേഖലയിലേക്കെത്തിയത്‌. ൫൧൩.93 കോടി രൂപയുടെ നിക്ഷേപം നടത്തി. ൧൬, ൬൫൫ പേർക്ക്‌ തൊഴിൽ ലഭിച്ചു. ഭക്ഷ്യോൽപ്പന്ന മേഖലയിലാണ് കൂടുതൽ സംരംഭങ്ങൾ. 2431 യൂണിറ്റ്‌ ഭക്ഷ്യവിഭാഗത്തിലുണ്ട്‌. 1116 യൂണിറ്റ്‌ വസ്‌ത്രമേഖലയിലുണ്ട്‌. 
ഓട്ടോമൊബൈൽ വർക്‌സും പേഴ്‌സണൽ കെയർ വിഭാഗവും പ്രധാന മേഖലകളാണ്. 2022-–-23 സംരംഭക വർഷംമുതൽ ഇതുവരെ 28, 832 സംരംഭം പുതുതായി തുടങ്ങിയിട്ടുണ്ട്‌. 1641 കോടി രൂപ നിക്ഷേപവും 58,302 തൊഴിലവസരങ്ങളും പദ്ധതികളുടെ ഭാഗമായി ലഭിച്ചു. സാങ്കേതിക തടസ്സം നേരിടുന്ന വിഷയങ്ങൾ പരിഗണിക്കാനും തീർപ്പാക്കാനും ഏകജാലക ക്ലിയറൻസ് ബോർഡ് യോഗം ഓരോ മാസവും കലക്ടറുടെ അധ്യക്ഷതയിൽ ചേരുന്നുണ്ട്‌.  ജില്ലാ വ്യവസായകേന്ദ്രവും ജില്ലയിലെ ആറ് വ്യവസായ ഓഫീസുകളും സംരംഭകർക്ക് കൈത്താങ്ങാകാനും മാർഗനിർദേശങ്ങൾ നൽകാനും ഏതുസമയത്തും സജീവമാണ്‌. അനുമതികളെല്ലാം വേഗത്തിലാക്കാൻ സർക്കാർ സഹായത്തോടെ കഴിഞ്ഞതായും കെ സ്വിഫ്റ്റ് ഉൾപ്പെടെയുള്ളവ ഫലപ്രദമായി വിനിയോഗിക്കാനാകുന്നതായും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജർ കെ എസ്‌ ശിവകുമാർ പറഞ്ഞു. പ്രവർത്തനങ്ങൾ സുതാര്യമാക്കി വിപുലീകരിക്കുന്നതിന്‌  സംരംഭക സഭ ജനുവരി ആദ്യവാരം സംഘടിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ ചെയർമാനും കലക്ടർ എൻ ദേവിദാസ്‌ കൺവീനറായുമുള്ള ജില്ലാ ഉപദേശകസമിതിയും കലക്ടർ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജർ കെ എസ് ശിവകുമാർ കൺവീനറായുമുള്ള ജില്ലാ ഏകോപന സമിതിയും പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും വികസന ഓഫീസർ കൺവീനറുമായുള്ള പ്രാദേശിക സമിതിയും സംരംഭകസഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top