22 December Sunday

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മരണം: ബസ് ജീവനക്കാരന് പങ്കെന്ന് പൊലീസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
കടയ്ക്കൽ 
ചിതറ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ബസ് ജീവനക്കാരന് പങ്കുള്ളതായി പൊലീസ് കണ്ടെത്തൽ. അച്ഛനമ്മമാർ നൽകിയ പരാതിയിലാണ് ചിതറ പൊലീസ് അന്വേഷണം നടത്തിയത്. ഒരുമാസം മുമ്പാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനി വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചത്. പെൺകുട്ടിയുടെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഒരു യുവാവിന്റെ പേരും കുറിപ്പിലുണ്ടായിരുന്നു. ഈ പേര് കേന്ദ്രീകരിച്ച് ചിതറ സിഐ വി ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കത്തിൽ സൂചിപ്പിച്ചിരുന്ന ബസ് ജീവനക്കാരനെക്കുറിച്ച് വ്യക്തത വന്നത്. സംഭവദിവസം വീട്ടിൽ യാതൊരു പ്രശ്നവും നടന്നിട്ടില്ലെന്നും മകളെ മാനസികമായി ആരോ സമ്മർദം ചെലുത്തിയതാണ് മരണത്തിന് കാരണമെന്നും അച്ഛനമ്മമാർ ആരോപിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽനിന്നുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിനിടെ ചിതറ സ്വദേശിയായ ബസ് ജീവനക്കാരൻ ഗൾഫിലേക്ക് കടന്നു. ഇയാളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പൊലീസ് ചോദ്യംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top