25 December Wednesday

9 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 43വർഷം കഠിനതടവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

വിഷ്ണു

കൊട്ടാരക്കര 
ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 43 വർഷം കഠിനതടവും 30,000രൂപ പിഴയും. കടയ്ക്കൽ പുലിപ്പാറ മണികണ്ഠൻചിറ വിഷ്ണുഭവനിൽ വിഷ്ണു (36, ഉണ്ണി)വിനെയാണ് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അഞ്ജു മീരാ ബിർള ശിക്ഷിച്ചത്. 2021 ഏപ്രിലിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. കടയ്ക്കൽ പൊലീസ് ഇൻസ്പെക്ടർ പി എസ് രാജേഷ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി 2022 ജൂൺ 28ന് ചാർജ് ഷീറ്റ് തയ്യാറാക്കി സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സി തോമസ് ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top