22 December Sunday

ഏത്തക്കുല കടത്തിയ സംഘം 
പിടിയിൽ, ഒടുവിൽ ട്വിസ്റ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
കുന്നിക്കോട്
ഏത്തക്കുലകൾ മോഷ്ടിച്ചു കടത്തിയ സംഘത്തെ കുന്നിക്കോട് പൊലീസ് പിടികൂടി. സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്തപ്പോൾ വെട്ടിയെടുത്ത് കടത്തിയ കുലകൾ വിറ്റത് കർഷകന്റെ സഹോദരന്റെ കടയിൽ. ഇതോടെ കർഷകൻ പരാതിയിൽനിന്നു പിന്മാറി. മോഷ്ടാക്കളെ വിട്ടയക്കണമെങ്കിൽ കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്‌ 5000 രൂപ കർഷകനു നൽകി തൽക്കാലം മോഷ്ടാക്കൾ തടിയൂരി. കുന്നിക്കോട് പൊലീസ്‌ സ്റ്റേഷനിലാണ് സംഭവം. മേലില സ്വദേശിയായ കർഷകന്റെ പാകമായ അഞ്ച് ഏത്തക്കുലയാണ് ശനിയാഴ്ച മൂന്നുപേരടങ്ങിയ മദ്യപസംഘം മോഷ്ടിച്ചു കടത്തിയത്‌. കുല നഷ്ടപ്പെട്ട കർഷകർ പഞ്ചായത്ത്‌ അംഗത്തെയും കൂട്ടിയാണ് പൊലീസിൽ പരാതിപ്പെട്ടത്. വിഷയം ഗൗരവത്തിലെടുത്ത പൊലീസ് മണിക്കൂറുകൾക്കുള്ളിൽ കള്ളന്മാരെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം തിരിച്ചറിയുന്നത്. തുടർന്ന്‌ പ്രതികളെ പൊലീസ്‌ താക്കീതുനൽകി വിട്ടയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top