23 December Monday

തെന്മല പരപ്പാർ അണക്കെട്ടിൽ 
ജലനിരപ്പ്‌ ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

 

കൊല്ലം
തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ്‌ സംഭരണശേഷിയുടെ 63.81 ശതമാനം. തിങ്കൾ രാവിലെ എട്ടിന്‌ 107.11 മീറ്ററാണ്‌ ഡാമിലെ ജലനിരപ്പ്‌. 115.82 മീറ്ററാണ്‌ സംഭരണശേഷി. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ മൂന്നു ഷട്ടറും പത്ത്‌സെന്റിമീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക്‌ ജലം ഒഴുക്കുന്നുണ്ട്‌. 2018ലെ വെള്ളപ്പൊക്കത്തെ തുടർന്ന്‌ ഏർപ്പെടുത്തിയിട്ടുള്ള റൂൾ കർവ് പ്രകാരം (ഡാമിൽ ദിവസവും പരമാവധി കരുതാവുന്ന ജലനിരപ്പ്‌) 30വരെ നിലനിർത്താവുന്ന പരമാവധി ജലനിരപ്പ്- 106.68മീറ്ററാണ്‌. അധിക ജലമാണ്‌ ഇപ്പോൾ ഷട്ടർ തുറന്ന്‌ കല്ലടയാറ്റിലേക്ക്‌ ഒഴുക്കുന്നത്‌. സെക്കൻഡിൽ 44.20 എംക്യൂബ്‌ വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നു. സെക്കൻഡിൽ ശരാശരി 106.70 മീറ്റർ ക്യൂബ്‌ വെള്ളമാണ്‌ ഒഴുകിയെത്തുന്നത്‌. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ 49 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. 15 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദനവും നടക്കുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക്‌ ശക്തമായി തുടരുന്നതിനാൽ 50സെന്റിമീറ്റർ വരെ പടിപടിയായി ഉയർത്തി അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കാനാണ്‌ തീരുമാനം. ഡാമിന്റെ വൃഷ്ടിപ്രദേശത്തെ ശെന്തുരുണി ഉൾപ്പെടെയുള്ള കാടുകളിൽ  മഴ ശക്തമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top