കൊല്ലം
ക്യൂബയ്‌ക്കെതിരെയുള്ള അമേരിക്കയുടെ സാമ്രാജ്യത്വ ഉപരോധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ ദിനാചരണം സംഘടിപ്പിച്ചു. തൊഴിലാളികൾ ബാഡ്ജ് ധരിച്ചും ഐക്യദാർഢ്യ പ്രതിജ്ഞ എടുത്തുമാണ് ദിനാചരണത്തിൽ പങ്കാളികളായത്. ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി മാർക്കറ്റ് ജങ്‌ഷനിൽ ചേർന്ന യോഗത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ നിർവഹിച്ചു. സിഐടിയു ഏരിയ പ്രസിഡന്റ് വി ദിവാകരൻ അധ്യക്ഷനായി. സെക്രട്ടറി എ അനിരുദ്ധൻ, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, പി കെ ബാലചന്ദ്രൻ, ജി സുനിൽ, കെ എസ് ഷറഫുദീൻ മുസലിയാർ, പ്രവീൺ മനയ്‌ക്കൽ, ആർ ഗോപി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..