23 December Monday

ജില്ലാ റോളർ സ്‌കേറ്റിങ് 
ചാമ്പ്യൻഷിപ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024

 കൊല്ലം

ജില്ലാ കേഡറ്റ്‌ സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ് സമാപനവും മെഡൽ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ഉദ്‌ഘാടനംചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ എൻ ശങ്കരനാരായണപിള്ള അധ്യക്ഷനായി. റോളർ സ്‌കേറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ആർഎസ്എഫ്ഐ) ദേശീയ റഫറിമാരായി തെരഞ്ഞെടുത്ത പി ആർ ബാലഗോപാൽ, എസ് ബിജു, ആർ അനുരാജ് പൈങ്ങാവിൽ, വിഷ്ണു വിശ്വനാഥ്, കഴിഞ്ഞ ദേശീയ ചാമ്പ്യൻഷിപ്പിൽ റോളർ സ്‌കൂട്ടർ വിഭാഗത്തിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ ലക്ഷ്മി എസ് ദത്ത്, ആർ എസ് അദ്വൈത് രാജ് എന്നിവരെ ആദരിച്ചു. ജില്ലാ വിജയികൾക്കുള്ള മെഡലുകളും വിതരണം ചെയ്തു. സെക്രട്ടറി പി ആർ ബാലഗോപാൽ, പി അശോകൻ, എ ശിവകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top