കൊട്ടാരക്കര
അമ്പലപ്പുറം ഗവ. ഡബ്ല്യു യുപി സ്കൂളിന് പുതുതായി നിർമിച്ച ഹൈടെക് കെട്ടിടം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് അധ്യക്ഷനായി. എസ്എസ്‌കെ കൊല്ലം ഡിപിസി സജീവ് തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ ബിന്ദു, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ജി സുന്ദരേശൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, സ്ഥിരം സമിതി അധ്യക്ഷരായ കെ ഉണ്ണിക്കൃഷ്ണ മേനോൻ, ജേക്കബ് വർഗീസ് വടക്കടത്ത്, ഫൈസൽ ബഷീർ, കൗൺസിലർമാരായ കെ എസ് സുഭദ്രാഭായി, സണ്ണി ജോർജ് വക്കീലഴികത്ത്, എസ് ഷീല, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി രവീന്ദ്രൻനായർ, കെ വിജയകുമാർ, ജി മുകേഷ്, ലോക്കൽ സെക്രട്ടറി എസ് ഗോപകുമാർ, പ്രധാനാധ്യാപിക ചിത്ര ജെ നായർ, പൊതുമരാമത്ത് ബിൽഡിങ് അസിസ്റ്റന്റ് എൻജിനിയർ എം എസ് സച്ചിൻ, പി ദിനേശ്കുമാർ, ഡി രാമകൃഷ്ണപിള്ള, ജോജോ അമ്പലപ്പുറം, എസ്എസ്‌കെ ബിപിസി സ്വപ്ന കുഴിത്തടത്തിൽ, എസ് എസ് അനിൽകുമാർ, ജയദേവൻ നമ്പൂതിരി, എം ബീന, കെ കെ ചിത്ര, ജി വിജയസേനൻ എന്നിവർ സംസാരിച്ചു.
നിയോജകമണ്ഡലം എംഎൽഎയും ധനമന്ത്രിയുമായ കെ എൻ ബാലഗോപാലിന്റെ ഇടപെടലിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്നും അനുവദിച്ച ഒരു കോടിരൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. രണ്ട് നിലകളിലായി ആറ് ഹൈടെക് ക്ലാസ് മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. 4120 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച കെട്ടിടത്തിൽ 96.5 ലക്ഷം സിവിൽ വർക്കിനും 3.6 ലക്ഷം ഇലക്ട്രിക്കൽ വർക്കിനുമായി വിനിയോഗിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി കെട്ടിട വിഭാഗത്തിനായിരുന്നു നിർമാണ മേൽനോട്ടച്ചുമതല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..