26 November Tuesday

മരണക്കെണിയാകുന്ന ‘റോഡ്‌ ഷോ’

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
കോട്ടയം 
നിലം തൊടാതെ പറക്കുന്ന കുറച്ച്‌ സ്വകാര്യബസുകൾ നമ്മുടെ നിരത്തുകളെ കുരുതിക്കളമാക്കി മാറ്റുന്നു. ദീർഘദൂര സർവീസ്‌ നടത്തുന്ന ബസുകൾ എല്ലാംതന്നെ മരണപ്പാച്ചിലാണ്‌ നടത്തുന്നത്‌. കഴിഞ്ഞ ദിവസം തലയോലപ്പറമ്പ്‌ വെട്ടിക്കാട്ടുമുക്കിൽ അപകടത്തിൽപെട്ട ആവേമരിയ എന്ന സ്വകാര്യ ബസിന്‌ അമിതവേഗമായായിരുന്നു. രാത്രി സമയമായതിനാലും റോഡിലെ വാഹനത്തിരക്ക്‌ കുറവായതിനാലും വലിയ അപകടത്തിന്‌ വഴി വെച്ചില്ല. പാലാ–-എറണാകുളം റൂട്ടിൽ സർവീസ്‌ നടത്തുന്ന ആവേമരിയ ഗതാഗത നിയമലംഘനം ശീലമാക്കിയവരാണ്‌. 
    നിരവധി പരാതികൾ ഈ ബസിനെതിരെ ലഭിച്ചിട്ടുണ്ട്‌. ഇവരുടെ തന്നെ മറ്റൊരു ബസിലെ ഡ്രൈവറെ നിയമലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പ്‌ ശിക്ഷിച്ചിട്ടുമുണ്ട്‌. അപകടത്തിൽപെട്ട ബസിന്റെ ഫിറ്റ്‌നെസ്‌ റദ്ദാക്കാനും ഡ്രൈവർക്കും ഉടമയ്‌ക്കുമെതിരെ നിയമനടപടികളെടുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന്‌ കോട്ടയം എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ സി ശ്യാം അറിയിച്ചു. 
കോട്ടയം–-എറണാകുളം, പാലാ–-എറണാകുളം, കോട്ടയം–-കുമളി, ചങ്ങനാശേരി–-കുമളി, കോട്ടയം–-കട്ടപ്പന, കോട്ടയം–- നെടുങ്കണ്ടം തുടങ്ങിയ റൂട്ടുകളിൽ സർവീസ്‌ നടത്തുന്ന ബസുകളാണ്‌ കൂടുതലായി ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി അമിതവേഗത്തിൽ പായുന്നത്‌. 
   ജീവൻ പണയം വെച്ച്‌ മാത്രമേ യാത്രക്കാർക്ക്‌ ബസിൽ കയറാനാകൂ എന്ന സാഹചര്യം സൃഷ്‌ടിക്കുകയാണ്‌ ചിലർ. നിരത്തിലെ മറ്റു വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷിതത്വത്തെ പറ്റിയോ അവകാശത്തെ പറ്റിയോ കേട്ടിട്ടു പോലുമില്ല എന്ന ഭാവത്തിലും റോഡിന്റെ അവകാശികൾ തങ്ങൾ മാത്രമാണെന്ന ധാരണയിലുമാണ്‌ ഇവരുടെ ‘റോഡ്‌ ഷോ’. 
   വേഗപ്പൂട്ടും, ജിപിഎസും പ്രവർത്തിപ്പിക്കാതെയും ഡോറുകൾ കൃത്യമായി അടയ്‌ക്കാതെയുമാണ്‌ മിക്ക ബസുകളും സർവീസ്‌ നടത്തുന്നത്‌.     അമിതവേഗവും മത്സരയോട്ടവും അപകടങ്ങളിലേക്ക്‌ തന്നെയാണ്‌ നയിക്കുന്നത്‌. കുറച്ച്‌ ദിവസങ്ങൾക്ക്‌ മുമ്പാണ്‌ ആർപ്പൂക്കരയിൽ ഡോർ അടയ്‌ക്കാതെ സർവീസ്‌ നടത്തിയ ബസിൽനിന്ന്‌ വീണ്‌ വയോധികൻ മരിച്ചത്‌. മത്സരയോട്ടത്തെ തുടർന്നുള്ള തർക്കങ്ങളും ജില്ലയിൽ പതിവാണ്‌. മാന്യമായി     .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top