മണർകാട്
ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന് ഞായറാഴ്‌ച കൊടിയേറും. വൈകിട്ട് 4.30ന് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രാർഥനയ്ക്ക് ശേഷം കൊടിയേറ്റും.
മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും മൂന്നിന് വൈകിട്ട് ആറിനും പൊതുസമ്മേളനം നാലിന് വൈകിട്ട് ആറിനും മുളന്തുരുത്തി എം എസ് ഒ ടി സെമിനാരിയിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് നടത്തുന്ന സുറിയാനി സംഗീത നിശ അഞ്ചിന് വൈകിട്ട് ആറിനും നടക്കും.
കുരിശുപള്ളികളിലേക്കുള്ള റാസ ആറിന് പകൽ രണ്ടിന് . ഏഴിന് 11.30ന് ഉച്ചനമസ്‌കാരത്തെത്തുടർന്ന് കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സാന്നിധ്യത്തിൽ നടതുറക്കൽ ശുശ്രൂഷ.
പ്രധാന പെരുന്നാൾ ദിനമായ എട്ടിന് മൂന്നിന്മേൽ കുർബാനയ്ക്ക് ജോസഫ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും. നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..