22 December Sunday

മാലിന്യമുക്ത 
നവകേരളത്തിലേക്ക്‌ കോട്ടയവും

സ്വന്തം ലേഖകൻUpdated: Tuesday Oct 1, 2024

 

 
കോട്ടയം
സംസ്ഥാനത്തൊട്ടാകെ നടത്തുന്ന മാലിന്യമുക്ത പ്രവർത്തനങ്ങളിലേക്ക്‌ ജില്ലയും. ‘ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം' ജനകീയ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ബുധനാഴ്‌ച ആരംഭിക്കും. രാജ്യാന്തര മാലിന്യമുക്ത ദിനമായ 2025 മാർച്ച് 30വരെയാണ്‌ കാമ്പയിൻ. ജില്ലാതല ഉദ്‌ഘാടനം കുമരകത്ത്‌ ബുധനാഴ്‌ച മന്ത്രി വി എൻ വാസവൻ നിർവഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ തല ഉദ്‌ഘാടനം ചീഫ്‌ വിപ്പ്‌ ഡോ. എൻ ജയരാജ്‌ നിർവഹിക്കും. വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ജനപ്രതിനിധികളും ഉദ്‌ഘാടനത്തിന്റെ ഭാഗമാകും. വിപുലമായ പ്രവർത്തനങ്ങളോടെയാണ്‌ കാമ്പയിൻ നടക്കുക. 
 കാമ്പതിന്റെ നിർവഹണത്തിന്‌ സംസ്ഥാന, ജില്ലാ, ബ്ലോക്ക്, തദ്ദേശ സ്ഥാപനതലത്തിലും വാർഡ്/ഡിവിഷൻ തലത്തിലും നിർവഹണ സമിതികൾ രൂപീകരിച്ചു. ജില്ലാ നിർവഹണ സമിതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണും കലക്ടർ കൺവീനറുമാണ്. 
ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള ജനകീയ കാമ്പയിന്റെ ഭാഗമായി ഹരിത അയൽക്കൂട്ടങ്ങൾ, ഹരിതടൂറിസം കേന്ദ്രങ്ങൾ, ഹരിത ഓഫീസുകളുടെ പ്രഖ്യാപനം, തദ്ദേശസ്ഥാപനങ്ങളിലെ പൊതുഇടങ്ങൾ ശുചിത്വവും ഭംഗിയുള്ളതുമാക്കുക, ഹരിത ക്യാമ്പസുകളൊരുക്കുക, നീർച്ചാലുകൾ ശുചീകരിച്ച് വീണ്ടെടുക്കുക, ഹരിതകർമസേനയുടെ വാതിൽപ്പടി ശേഖരണവും യൂസർ ഫീ കലക്ഷനും 100 ശതമാനം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ്‌ പദ്ധതിയിൽ ഉൾപ്പെട്ടത്‌. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നിയമനടപടികൾ, ജനകീയ വിജിലൻസ് സ്‌ക്വാഡ് രൂപീകരണം, ശുചിത്വ ആരോഗ്യം പരിശോധനകൾ, പരിസ്ഥിതി സൗഹൃദ പാക്കിങ്‌ പ്രോത്സാഹനം, വീട്ടുമുറ്റസദസ്, കുട്ടികളുടെ ഹരിതസഭ, പ്രചാരണ ബോധവൽക്കരണം തുടങ്ങിയവ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top