02 October Wednesday

അതിനൂതന കോഴ്സുകൾ 
പരിചയപ്പെടുത്തണം: വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

സിഎംഎസ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി ആഘോഷം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം
ശാസ്ത്രവും വിവരസാങ്കേതികവിദ്യയും വളർന്ന് കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിനൂതന കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിന് കരിയർ ഗൈഡൻസിലൂടെ കുട്ടികളെ പ്രാപ്തമാക്കണമെന്ന് മന്ത്രി വി എൻ വാസവൻ. 
   കോട്ടയം സിഎംഎസ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയത്തെ അക്ഷരനഗരിയാക്കുന്നതിൽ സിഎംഎസ് സ്ഥാപനങ്ങളുടെ പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോയും പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ റവ. ജോർജ്‌ ചെറിയാൻ അധ്യക്ഷനായി. സ്കൂൾ കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ മുഖ്യസന്ദേശം നൽകി. പ്രിൻസിപ്പൽ എലിസബെത്ത് ജിസ് നൈനാൻ, റവ. ഡോ. കെ ടി കുര്യൻ, ഡോ. ജെഗി ഗ്രേസ് തോമസ്, സക്കീർ ചങ്ങമ്പള്ളി, ജോർജ്‌ വർഗീസ്, പി  കെ  ജേക്കബ്, കവിത ഐസക് എന്നിവർ സംസാരിച്ചു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ നിൽക്കുന്ന പൂർവ വിദ്യാർഥികളെ ആദരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top