22 December Sunday

കാതോലിക്കാ ബാവായ്‌ക്ക്‌ 
ആദരാഞ്ജലിയർപ്പിച്ച്‌ നിരവധിപേർ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024
കൊച്ചി
ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവായ്‌ക്ക്‌ ആദരാഞ്ജലിയർപ്പിക്കാൻ ആശുപത്രിയിലെത്തിയത്‌ നിരവധിപേർ. മലങ്കര മെത്രാപോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, മെത്രാപോലീത്തമാരായ മാത്യൂസ് മാർ അപ്രേം, ഐസക് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, കുര്യാക്കോസ് മാർ യൗസേബിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, സഭാ സെക്രട്ടറി ജോസഫ് സി മാത്യു തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി. മന്ത്രി പി രാജീവ്‌, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, എംഎൽഎമാരായ പി വി ശ്രീനിജിൻ, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ്‌ മൂത്തേടൻ എന്നിവരും ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top