കോട്ടയം
സംസ്ഥാന സർക്കാരിന്റെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡും എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡും സിഎംഎസ് കോളേജിന്. മന്ത്രി ഡോ. ആർ ബിന്ദുവിൽനിന്ന് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, അവാർഡ് ജേതാവ് ഡോ. കെ ആർ അജീഷ് എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
2020 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ മേഖലകളിൽ ചെയ്ത നൂറോളം പ്രൊജക്ടുകളാണ് കോളേജിന് അവാർഡ് നേടിക്കൊടുത്തത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഒമ്പത് വീടുകളാണ് "സ്‌നേഹവീട്' എന്ന പദ്ധതിയിലൂടെ കോളേജ് നിർമിച്ചുനൽകിയത്.
കുമരകത്തെ ലൈബ്രറിയുടെ നവീകരണം, കണ്ടൽ വനവൽക്കരണം, ശലഭ ഉദ്യാനം, ഭക്ഷണ വിതരണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, മെഡിക്കൽ, രക്തദാന ക്യാമ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ഭക്ഷ്യക്കിറ്റ് വിതരണം, വസ്ത്രവിതരണം, ഭിന്നശേഷിക്കാരെ സഹായിക്കുന്ന പദ്ധതി, മുട്ടക്കോഴികളുടെ വിതരണം, പഠന ഉപകരണങ്ങളുടെ വിതരണം, ക്യു ആർ കോഡിങ്, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ഏറെ ശ്രദ്ധനേടി. രണ്ട് കിലോമീറ്റർ നീളത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പോസ്റ്റർ നിർമിച്ച് ഏഷ്യൻ റെക്കോർഡും കോളേജിലെ എൻഎസ്‌എസ് സ്വന്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..