27 December Friday

സ്ഥാനാരോഹണത്തിന് ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ മാർ തോമസ് തറയിലിന് ആശംസ നേരുന്ന മന്ത്രി വിഎൻ വാസവൻ. ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ജോബ് മൈക്കിൾ എംഎൽഎ എന്നിവർ സമീപം

 സ്ഥാനാരോഹണത്തിന് ആയിരങ്ങൾ

ചങ്ങനാശേരി
ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണ ചടങ്ങിലും സ്ഥാനം ഒഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നന്ദി പ്രകാശന ചടങ്ങിലും നേതാക്കളും വിശ്വാസികളും അടക്കം പതിനായിരത്തിലധികം പേരാണ് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. അതിരൂപതയുടെ കീഴിലുള്ള മുഴുവൻ ഫെറോനകളിൽനിന്നും വിശ്വാസികളെത്തി.
  എംപിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, കെ സി വേണുഗോപാൽ, ചീഫ് വിപ്പ് പ്രൊഫ. എൻ ജയരാജ്, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, സണ്ണി ജോസഫ്, പി പി ചിത്തരഞ്ജൻ , മാണി സി കാപ്പൻ,  മുൻ എംപി തോമസ് ചാഴികാടൻ, മുൻ എംഎൽഎമാരായ കെ സി ജോസഫ്, ജോസഫ് വാഴക്കൻ, എം ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലർ ജാൻസി ജയിംസ്, ജേക്കബ് ജോബ്, ഷർമിള മേരി, എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, ചങ്ങനാശേരി പുതൂർപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പി എസ് മുഹമ്മദ് ബഷീർ, എസ്എൻഡിപി താലൂക്ക് യൂണിയൻ സെക്രട്ടറി ഗിരീഷ് കോനാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top