23 December Monday

സിപിഐ എം കൂട്ടിക്കൽ തേൻപുഴ ബ്രാഞ്ച് മന്ദിരം ഉദ്‌ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024
കൂട്ടിക്കൽ
ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക്‌   സിപിഐ എം നിർമിച്ചുനൽകിയ 25 വീടുകൾ  ഉൾപ്പെടുന്ന ഇ എം എസ് നഗറിന്റെ കവാടത്തിൽ  ഇരുനിലകളിലായി നിർമിച്ച സിപിഐ എം തേൻപുഴ ബ്രാഞ്ച് മന്ദിരം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനംചെയ്തു. ഇതോടൊപ്പം നടന്ന ബഹുജന സദസ് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി കെ സണ്ണി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ലോക്കൽ സെക്രട്ടറി പി എസ് സജിമോൻ, എം ടി തോമസ് എന്നിവർ സംസാരിച്ചു. വയനാട് ദുരിതബാധിതർക്കായി ഇ എം എസ് നഗറിലെ താമസക്കാർ നൽകിയ പതിനായിരം രൂപ ജില്ലാ സെക്രട്ടറി എ വി റസൽ ഏറ്റുവാങ്ങി. സി എ പരീക്ഷയിൽ ഒന്നാമത് എത്തിയ ജുഹൈന ഫാത്തിമ, ഫുട്ബോളിൽ മികവ്‌ തെളിയിച്ച ഫഹദ് റഫീഖ് എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ഓഫീസ് നിർമാണത്തിനാവശ്യമായ സ്ഥലം കൂട്ടിക്കൽ കടവുകര സിദ്ദീഖ്, ഹാരിസ് എന്നിവർ സൗജന്യമായി നൽകുകയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top