കോട്ടയം
ജില്ലയിൽ 846 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കംമുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 5960 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 14.19 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 395 പുരുഷൻമാരും 353 സ്ത്രീകളും 98 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനുമുകളിലുള്ള 165 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1358 പേർ രോഗമുക്തരായി. 7369 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 182112 പേർ കോവിഡ് ബാധിതരായി. 173700 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 38551 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..