23 December Monday

അൽമായ ഫെലോഷിപ് വാർഷികാഘോഷത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
കോട്ടയം 
സിഎസ്ഐ മധ്യകേരള മഹായിടവക അൽമായ ഫെലോഷിപ് 49മത് വാർഷികവും രണ്ട്‌ വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളും പ്രൊജക്ടുകളും ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ ഉദ്‌ഘാടനം ചെയ്തു. അൽമായ ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് റവ. ഷാജി ജേക്കബ് തോമസ് അധ്യക്ഷനായി. അഡ്വ. ടി എൽ സാംകുട്ടി മുഖ്യസന്ദേശം നൽകി. റവ. ജിജി ജോൺ ജേക്കബ്, റവ. അനിയൻ കെ പോൾ, അഡ്വ. സ്റ്റീഫൻ ജെ ഡാനിയേൽ, അഡ്വ. ഷീബാ തരകൻ, മത്തായിച്ചൻ ഈട്ടിക്കൽ, ജോൺസൺ പി കുരുവിള, ജിക്കി ജേക്കബ് ആൻഡ്രൂസ്, സോളമൻ ജോസഫ്, പ്രൊഫ. ജോർജ് മാത്യു, റവ. ജേക്കബ് ജോർജ്, റവ. ചെറിയാൻ തോമസ്, മാണി ജോസഫ് എന്നിവർ സംസാരിച്ചു. സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് ബെന്നി ആശംസ, സിവിൽ സർവീസ്  പരീക്ഷയിൽ ഉന്നത വിജയം നേടിയ നവീൻ കുരുവിള തോമസ്, സംസ്ഥാന ചലച്ചിത്ര ഛായാഗ്രഹണം അവാർഡ് ജേതാവ് കെ എസ്‌ സുനിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. മഹായിടവക ആത്മായ ബൈബിൾ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. 400ൽപരം പള്ളികളിൽനിന്ന്‌ 1400 അൽമായ പ്രതിനിധികൾ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top