23 December Monday

വീണ്ടും അരങ്ങിൽ 
കുതിച്ച്‌ ‘കാട്ടുകുതിര’

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
കോട്ടയം
പതിറ്റാണ്ടുകൾ മലയാളനാടകവേദിയെ കീഴടക്കിയ തരംഗം സൃഷ്‌ടിച്ച, ആസ്വാദകരുടെ പ്രിയപ്പെട്ട ‘കാട്ടുകുതിര’ വീണ്ടും അരങ്ങിലെത്തി. കോട്ടയം ദർശനയിൽ നടന്ന കൾച്ചറൽ ഫെസ്റ്റിലാണ് വേദി കീഴടക്കാൻ കാട്ടുകുതിര വീണ്ടുമെത്തിയത്‌. 
 അരനൂറ്റാണ്ടുകാലമായി മലയാള നാടകവേദിയിലെ നിത്യസാന്നിധ്യമായ ആർടിസ്‌റ്റ്‌ സുജാതൻ ആദ്യമായി സംവിധാനംചെയ്‌ത നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്‌. രംഗവേദിയിൽ രാജൻ പി ദേവും അഭ്രപാളിയിൽ തിലകനും അവിസ്‌മരണീയമാക്കിയ കൊച്ചുവാവ എന്ന കഥാപാത്രത്തെ ചലച്ചിത്രനടൻകൂടിയായ സോമു മാത്യുവാണ്‌ അവതരിപ്പിച്ചത്‌. 
    എസ്‌ എൽ പുരം സദാനന്ദൻ രചനയും സംവിധാനവും നിർവഹിച്ച്‌ എസ്‌ എൽ പുരം സൂര്യസോമയാണ്‌ 1980ൽ നാടകം അരങ്ങിലെത്തിച്ചത്‌. 1990 ൽ പി ജി വിശ്വംഭരന്റെ സംവിധാനത്തിൽ കാട്ടുകുതിര ചലച്ചിത്രവുമായി. 
    യഥാർഥ നാടകരൂപത്തിൽ പരിഷ്‌ക്കരണം വരുത്തി ഒരു മണിക്കൂറിലേക്ക്‌ ചുരുക്കിയാണ്‌ പുതിയ ആവിഷ്‌ക്കാരം. ആത്മ സാംസ്‌കാരിക സംഘടനയാണ്‌ നാടകം രംഗത്ത്‌ അവതരിപ്പിക്കുന്നത്‌. ജനപ്രിയ നാടകം വീണ്ടും അരങ്ങിലെത്തുമ്പോൾ മികച്ച പ്രതികരണമാണ്‌ നാടകാസ്വാദകരിൽനിന്നും, കാണികളിൽനിന്നും ലഭിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top