04 December Wednesday

ദേശാഭിമാനി പ്രചാരണം ഊർജിതം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024
കോട്ടയം
വലതുപക്ഷ മാധ്യമ നുണകൾ തുറന്നുകാട്ടി ബദൽ മാധ്യമസംസ്കാരം മുന്നോട്ടുവച്ച ദേശാഭിമാനിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതം. നിലവിലുള്ള വാർഷികവരി പുതുക്കിയും കൂടുതൽ വരിക്കാരെ ചേർത്തുമാണ്‌ ദേശാഭിമാനി കൂടുതൽ പേരിലേക്ക്‌ എത്തിക്കുന്നത്‌. സിപിഐ എം, വർഗബഹുജന സംഘടനാ പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും കയറിയാണ്‌ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്‌. 
പത്രപ്രചാരണം അതിന്റെ അവസാനഘട്ടത്തിലേക്ക്‌ അടുക്കുകയാണ്‌.  പത്രത്തിന്റെ വരിസംഖ്യയും ലിസ്‌റ്റും ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ  ചൊവ്വാഴ്‌ച ഏറ്റുവാങ്ങും. പകൽ 11ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലാണ്‌ ഏറ്റുവാങ്ങൽ. വിവിധ ഏരിയ, ലോക്കൽ, ബ്രാഞ്ച്‌ തലങ്ങളിൽ ചേർത്ത പത്ര വരിസംഖ്യയാണ്‌ ഏറ്റുവാങ്ങുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top