കോട്ടയം
നഗര-, ഗ്രാമ വ്യത്യാസമില്ലാതെ പൊതുഗതാഗതം ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. പുതിയ ബസ് റൂട്ടുകൾ നിർദേശിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിച്ച നിയോജകമണ്ഡലം ജനകീയ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒളശ്ശയിലേക്കുള്ള കെഎസ്‌ആർടിസി സർവീസ് പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു വിഷയാവതരണം നടത്തി. നഗരസഭാധ്യക്ഷ ലൗലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് എ എം ബിന്നു, പഞ്ചായത്ത് പ്രസിഡന്റുമാരായ അജയൻ കെ മേനോൻ, ജോസ് അമ്പലക്കുളം, ധന്യ സാബു, വിജി രാജേഷ്, വി കെ പ്രദീപ് കുമാർ, ആർടിഒ കെ അജിത് കുമാർ, എംവിഐ റോഷൻ സാമുവേൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജാക്സൺ സി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണറൂട്ടുകളിലും ഏറ്റുമാനൂർ–-മണർകാട് ബൈപാസ് റൂട്ടിലും സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം യോഗം ചർച്ചചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..